ഒരുകാലത്ത് വർഷം മുഴുവന്‍ നിറഞ്ഞൊഴുകിയിരുന്ന നിള ഇന്ന് വേനലിന്റെ ആരംഭത്തോടെ തന്നെ നീർച്ചാലായി മാറുന്നത് വളരെ വേദനാജനകമായ ഒരു കാഴ്ചയാണ്.
നമ്മുടെ സ്വന്തം നിള
നിള എന്നും പേരാര്‍ എന്നും വിളിക്കുന്ന കേരളത്തിന്റെ സ്വാന്തം ഭാരതപ്പുഴ ഉത്ഭവിക്കുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. കോയമ്പത്തൂര്‍ ജില്ലയിലെ ആനമല ടൈഗര്‍ റിസര്വിാല്‍ നിന്നും ഉത്ഭവിച്ച് പാലക്കാട്, തൃശൂര്‍ ജില്ലകളിലൂടെ ഒഴുകി മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ വെച്ച് അറബിക്കടലില്‍ വിലയം പ്രാപിക്കുന്നു.തുടർന്നു വായിക്കാൻ »
നിള ഇന്ന്
നഗരമാലിന്യങ്ങളുടെയും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളുടെയും നിക്ഷേപവും, അശാത്രീയവും അനിയന്ത്രിതവുമായ മണലെടുപ്പും നദിയെ മരണ ശയ്യയിലാക്കി. അശാസ്ത്രീയമായ മണല്‍ ഖനനം മൂലം നദിയുടെ ജലനിരപ്പ് ക്രമാതീതമായി താഴാനും നദിയിലേക്ക് ഉപ്പ് വെള്ളം കയറാനും കാരണമാകുന്നു. തുടർന്നു വായിക്കാൻ »
എന്നെ അറിയാന്‍
നിള, ഗായത്രി, മംഗല എന്നീ സംസ്കൃത നാമങ്ങളിലും, കോരയാര്‍, വാളയാര്‍, വരട്ടാര്‍, പേരാര്‍ എന്നീ ശുദ്ധ ദ്രാവിഡ നാമങ്ങളിലും പല ഭാഗങ്ങളിലായി നദി അറിയപ്പെടുന്നു. കേരള സംസ്കാരത്തിന്റെീ പര്യായമാണ് നിളയെന്നു വിശേഷിപ്പിക്കുന്നത്. തുടർന്നു വായിക്കാൻ »